വഖ്ഫ്; ജുഡീഷ്യറി യിൽ പ്രതീക്ഷ: ഐ. എസ്. എം

Kozhikode

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലൂടെ അധികാരത്തിന്റെ അഹന്ത പ്രകടിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ രാജ്യത്തിന്റെ പൊതുവികാരമുണർന്നത് ആശാവഹമാണെന്നും രാഷ്ട്രത്തിന്റെ ശക്തമായ ജുഡീഷ്യറിയുടെ നിരീക്ഷണ ണങ്ങൾ സ്വാഗതാർഹമാണെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. ഏപ്രിൽ 25 ന് താമരശ്ശേരിയിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായ സംസ്ഥാനതല യൂത്ത് വൈബിന് യോഗം അന്തിമ രൂപം നൽകി. വെളിച്ചം ഖുർആൻ പഠന പദ്ധതി സംസ്ഥാനപ്രഖ്യാപന സമ്മേളനം 18 ന് കാസർഗോഡ് കുഞ്ചത്തൂരിൽ സംഘടിപ്പിക്കും. ഭാരവാഹികളായ ബരീർ അസ് ലം , കെ.എം.എ അസീസ്, ഡോ: ജംഷീർ ഫാറൂഖി, ആദിൽ അത്വീഫ് സ്വലാഹി, റഹ് മത്തുല്ല സ്വലാഹി, യാസർ അറഫാത്ത്, സിറാജ് ചേലേമ്പ്ര, സൈദ് മുഹമ്മദ്, ശംസീർ കൈതേരി സംസാരിച്ചു.