ആരോഗ്യ അപചയങ്ങൾക്ക് പരിഹാരം ദൈവിക ആരോഗ്യ ദർശനം: സ്കോർ പാലിയേറ്റീവ് ക്യാമ്പ്

Kozhikode

കോഴിക്കോട്: ഉപഭോഗ കാലത്തെ ഭക്ഷണ ശീലങ്ങൾ മനുഷ്യാ രോഗ്യത്തെ ദുർബലപ്പെടുത്തുന്നുണ്ടെന്നും പാരമ്പര്യ ആരോഗ്യ ശീലങ്ങളിലേക്കും ദൈവിക ആരോഗ്യ ദർശനങ്ങളിലേക്കുമുള്ള തിരിച്ചു പോക്കാണ് ആരോഗ്യ സുരക്ഷക്ക് ആവശ്യമെന്നും പുല്ലോ റമ്മൽ സ്കോർ പാലിയേറ്റീവ് സെൻ്റർ ആരാമ്പം ചോലക്കര താഴത്ത് സംഘടിപ്പിച്ച ആരോഗ്യ ബോധന ക്യാമ്പ് അഭിപ്രായപ്പെട്ടു.

കെ.എം. സി.ടി മെഡിക്കൽ കോളേജ് അസോ: പ്രഫസർ ഡോ: മുബശിർ പാലത്ത് ക്യാമ്പിൽ ക്ലാസ് നയിച്ചു. സ്ക്കോർ ഫൗണ്ടേഷൻ എക്സി. ഡയറക്ടർ ശുക്കൂർ കോണിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കോർ പാലിയേറ്റീവ് ചെയർമാൻ മുഹമ്മദ് പിലാതോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സുബൈർ കോണിക്കൽ , ദാറുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. കോയസ്സൻ കുട്ടി , കെ. യാസർ അറഫാത്ത് പ്രസംഗിച്ചു.