യു കെ എഫില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്:”ക്രീസ്റ്റ് 2കെ25” – മെയ് 07 ന് ആരംഭിക്കും

Kollam

കൊല്ലം: പരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ സംഘടിപ്പിക്കുന്ന ”ക്രീസ്റ്റ് 2കെ25” – അന്താരാഷ്ട്ര കോണ്‍ഫറന്‍സ് മെയ് 07ന് ആരംഭിക്കും. ‘നാളേക്കായി സുസ്ഥിര സാങ്കേതികവിദ്യകള്‍: ഊര്‍ജം, പരിസ്ഥിതി ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലെ നവീന ആശയങ്ങള്‍ പര്യവേഷണം ചെയ്യുക’ എന്ന പ്രമേയത്തില്‍ 2025 മെയ് 7 മുതല്‍ 9 വരെ നടക്കുന്ന കോണ്‍ഫറന്‍സ്, വരെ നടക്കുന്ന ഈ സമ്മേളനം, ശാസ്ത്ര-സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പ്രവണതകള്‍, സുസ്ഥിര വികസനത്തിനായുള്ള നൂതന പരിഹാരങ്ങള്‍, പരിസ്ഥിതി സംരക്ഷണ തന്ത്രങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയാകും.

മെയ് 07 ന് ആരംഭിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി നിര്‍വഹിക്കും. മലേഷ്യന്‍ യൂണിവേഴ്സിറ്റി പ്രൊഫ. മദ്യ ടി.എസ്. ഡോ. സുല്ല്യാഡി ഫിര്‍ദൗസ് ബിന്‍ സുഫഹാനി വീശിഷ്ടാതിഥിയാകും. കോട്ടയം ഐ ഐ ടി എം കെ അസോസിയേറ്റ് പ്രൊഫ. ഡോ. സജുലിന്‍ ബെനടിക്റ്റ്, മണിപ്പാല്‍ എംഐടി പ്രൊഫസര്‍ ഡോ. ഗോപിനാഥ് നായക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം. ചന്ദ്രദത്തന്‍, സൗദി അറേബ്യയിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് മുന്‍ പ്രൊഫസര്‍ ഡോ. എസ്. ശശികുമാരന്‍ തുടങ്ങിയ പ്രമുഖര്‍ മൂന്നു ദിനങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

എഐസിടിഇ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയര്‍സ് (ഇന്ത്യ), ക്ഷേമ പവര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ”ക്രീസ്റ്റ് 2കെ25” – അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ വിദഗ്ധര്‍, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.