സയന്‍സ് എക്‌സ്‌പോ; നൂതന സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കി യു കെ എഫ്

Kollam

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊല്ലം: മയ്യനാട് കെ പി എം മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഡോ. എ പി ജെ അബ്ദുല്‍കലാം സയന്‍സ് എക്‌സ്‌പോയില്‍ നൂതന സാങ്കേതികവിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ കണ്ടുപിടുത്തങ്ങള്‍ക്കാണ് പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് മാതൃകയായായത്. വിദ്യാര്‍ഥികളും ഒപ്പം അധ്യാപകരും ചേര്‍ന്ന വലിയൊരു സംഘത്തിന്റെ അശാന്ത പരിശ്രമത്തിന്റെ ഫലമാണ് ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ രൂപീകരണം എന്ന് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ ഗോപാലകൃഷ്ണ ശര്‍മ എന്നിവര്‍ പറഞ്ഞു. യു കെ എഫ് റിസര്‍ച്ച് ലാബില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ത്രീ ഡി പ്രിന്റര്‍, സി എന്‍ സി പി സി ബി എന്‍ഗ്രീവര്‍, ക്വാഡ്‌ബൈക്ക്, ഓട്ടോമാറ്റിക് സോളാര്‍ ട്രാക്കര്‍, ഓട്ടോമാറ്റിക് കോവിഡ് സ്ലാബ് കളക്ടര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സോളാര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന െ്രെട സൈക്കിള്‍ തുടങ്ങി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച ഒട്ടേറെ സാമഗ്രികളുടെ പ്രദര്‍ശനം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്ടുപിടുത്തങ്ങളെ ഉദ്ഘാടന വേളയില്‍ വെച്ച് സാങ്കേതിക സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ് അയൂബ് പ്രശംസിച്ചു.

യു കെ എഫ് ഐ ഇ ഡി സി, ഐ എം സി, യു കെ എഫ് ഗ്യാരേജ്, റോബോട്ടിക് സെല്‍, ഫാബ്ലാബ്, യു കെ എഫ് റിസര്‍ച്ച് ലാബായ യു കാര്‍സ്, കോളേജ് എന്‍ എസ് എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആയിരുന്നു ഉപകരണങ്ങളുടെ രൂപീകരണവും പ്രദര്‍ശനവും എക്‌സ്‌പോയുടെ ഭാഗമായി നടന്നത്. വിവിധ സര്‍ക്കാര്‍ ഇതര സര്‍ക്കാര്‍ പവിലിയനുകളെ അണിനിരത്തിയാണ് സ്‌കൂളില്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. യു കെ എഫ് ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, പി റ്റി എ പാട്രണ്‍ എ സുന്ദരേശന്‍, അസി. പ്രൊഫ. ജിതിന്‍ ജേക്കബ്, ഐ ഇ ഡി സി നോഡല്‍ ഓഫീസര്‍ പ്രൊഫ. വിഷ്ണു, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അഖില്‍ ജെ. ബാബു, പ്രൊഫ. ഇ കെ അനീഷ്, പി ആര്‍ മാനേജര്‍ അജിത്ത് മോഹന്‍, ഐ എം സി കോഡിനേറ്റര്‍ ജയദീപ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ ആനന്ദ് പ്രകാശ്, ഗുരുപ്രകാശ്, അഞ്ജലി റോയ്, അര്‍ജ്ജുന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് യു കെ എഫ് എന്‍ജിനീയറിങ് കോളേജ് എക്‌സ്‌പോയില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *