കെ.എൻ.എം മുജാഹിദ് സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

Kozhikode

കിണാശ്ശേരി: ‘നവോത്ഥാനം പ്രവാചക മാതൃക’ എന്ന പ്രമേയത്തിൽ കെ.എൻ.എം മങ്കാവ് മണ്ഡലം കമ്മിറ്റി കിണാശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ച മുജാഹിദ് സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. രാവിലെ 9മണിക്ക് പ്രതിനിധി സമ്മേളനവും, ഉച്ചയ്ക്ക് 2മണിക്ക് വനിതാ സമ്മേളനവും, വൈകിട്ട് 4.30ന് പ്രതിനിധി സമ്മേളനവും നടന്നു.

തുടർന്ന് നടന്ന സമാപന പൊതു സമ്മേളനത്തിൽ കെ.എൻ.എം മങ്കാവ് മണ്ഡലം സെക്രട്ടറി അഷ്‌റഫ് ബാബു മങ്കാവ് ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് സി.സെയ്തുട്ടി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി സലാഹുദ്ദീൻ മദനി, സി.മരക്കാരുട്ടി, എന്നിവർ പ്രസംഗിച്ചു.