കോഴിക്കോട്: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (AIMA) സംസ്ഥാന ദൃശ്യ മാധ്യമ പുരസ്‌കാര വിതരണം കോഴിക്കോട് നവംബര്‍ 25ന് നടക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടറും രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ടുമായ എം വി ശ്രേയാംസ്‌കുമാര്‍ വിശിഷ്ട അതിഥി ആകും. ഇന്ത്യ മലയാളി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എ കെ പ്രശാന്ത് അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നഗരേഷ് കലാപരിപാടി ഉദ്ഘാടനം ചെയ്യും.
ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലന്‍ ആമുഖ പ്രസംഗം നടത്തും. എം കെ രാഘവന്‍ എം പി മുഖ്യ അതിഥി ആയും കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ ഹിമ വിശിഷ്ട സാന്നിധ്യമായും ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ സാരഥികളായ എ വി അനൂപ്, പി എന്‍ ശ്രീകുമാര്‍, വി സി പ്രവീണ്‍, കവലൂര്‍ രവികുമാര്‍ ഏഷ്യാനെറ്റ്, രവീന്ദ്രന്‍ പൊയിലൂര്‍, പി വി സുകുമാരന്‍, എം കെ ബൈജു, അനിത പാലാരി, ആരോമല്‍ സി എന്നിവര്‍ പരിപാടി പങ്കെടുക്കും.
നടന്‍ ദിലീപ്, ധ്യാന്‍ ശ്രീനിവാസന്‍, സംവിധായകന്‍ ജോയ് മാത്യു, ദൃശ്യ മാധ്യമ അവാര്‍ഡ് ജേതാക്കളായ ജോണി ലൂക്കോസ് മനോരമ, സന്തോഷ് ജോര്‍ജ് കുളങ്ങര സഫാരി ടിവി, ഹാഷ്മിതാജ് ഇബ്രാഹിം 24 ന്യൂസ്, മാതു സജി മാതൃഭൂമി ന്യൂസ്, ടി വി പ്രസാദ് റിപ്പോര്‍ട്ടര്‍ ടി വി, പ്രിയ ഇളവള്ളിമഠം ഏഷ്യാനെറ്റ് ന്യൂസ്, അഖില കൃഷ്ണന്‍ അമൃത ന്യൂസ്, ആര്‍ സുദര്‍ശന്‍ ജനം ടിവി, പി വി ജിജോ ദേശാഭിമാനി, റെജി ആര്‍ നായര്‍ മാതൃഭൂമി, സീമ മോഹന്‍ലാല്‍ രാഷ്ട്രദീപിക, കെ വിശ്വജിത്ത് മാധ്യമം, അവാര്‍ഡ് ജേതാക്കളായ സീരിയല്‍ താരങ്ങളും കലാപരിപാടിയില്‍ പങ്കെടുക്കും. റിഥം ഇവന്‍മെന്റ് ഗലേറിയ നൃത്ത സംഗീത നിശയും ഇതോടൊപ്പം ഉണ്ടാകും.