പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരാഗം കലാവേദിയുടെയും ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ മുഹമ്മദലി മാസ്റ്റർ നിർവ്വഹിച്ചു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡൻ്റ് ടി.എസ്.സുധീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബിജു കുമാർ , പ്രധാനാധ്യാപിക കെ. സീമ , മദർ പി.ടി.എ പ്രസിഡൻ്റ് ‘ ഖമറുന്നിസ , എസ്.എം.സി ചെയർമാൻ കെ.ജെ സണ്ണി , വിദ്യാരംഗം കലാവേദി കൺവീനർ പാർവ്വതിമാരാർ , എസ്.ആർ.ജി കൺവീനർ കെ.പി. ഷമീമ , പി. തസ്നീമ , എ.നിഖില , റോഷൻ റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.
