തളിപ്പറമ്പ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സർവീസ് പെൻഷൻകാരുടേയും അവകാശങ്ങളും ആനുകുല്യങ്ങളും കവരുകയും നിഷേധിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ സി.പി.എം സർവീസ് – പെൻഷൻ സംഘടന സമരപ്പെടാതെ ദേശീയ പണിമുടക്കിൽ പങ്കെടുക്കാത്തവരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തിയതും അപമാനകരവും അപലപനീയവുമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളപ്പറമ്പ ബ്ലോക്ക് കമ്മിറ്റി.

സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുഖദേവൻ മുഖ്യ പ്രഭാഷണം നടത്തി.അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി.കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ, സംസ്ഥാന കൗൺസിലർമാരായ ഇ.വിജയൻ, പി.ഗോവിന്ദൻ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.വി ജോസഫ്, പി.എം മാത്യു, കുഞ്ഞമ്മ തോമസ്, ആർ.കെ ഗംഗാധരൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന, സെക്രട്ടറി എം.കെ കാഞ്ചനകുമാരി, എം.വി നാരായണൻ, എ.രവി,വി.സി പുരുഷോത്തമൻ ,പി.ദിവാകരൻ,ഇ.വി സുരേശൻ,കെ.ശെൽവരാജ് എന്നിവർ പ്രസംഗിച്ചു.