ഐ.എസ്.എം യൂത്ത് മജ്ലിസ് ജില്ലാ സൗഹൃദ ഇഫ്താർ സംഗമവും തസ്കിയ സംഗമവും

Kannur

കണ്ണൂർ: ഐ.എസ്.എം ജില്ലാ യൂത്ത് മജ്ലിസ് സൗഹൃദ ഇഫ്താർ സംഗമം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂർ,യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലുർ ,യൂത്ത് കോൺഗ്രസസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.പി അബ്ദുൽ റഷീദ്, ജില്ലാ സോളിഡാരിറ്റി സെക്രട്ടറി മഷ്ഹൂദ് കാടാച്ചിറ ,വിസ്ഡം യൂത്ത് സെക്രട്ടറി ടി.കെ ഉബൈദ് എന്നിവർ പ്രസംഗിച്ചു.ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തി.

വെളിച്ചം ഹിഫ്ള് തല വിജയികൾക്കുള്ള സമ്മാനദാനം മേയർ മുസ് ലിഹ് മoത്തിൽ നിർവ്വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

നേരത്തെ ജില്ലാ തസ്കിയ സംഗമം ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം ജില്ലാ വൈസ് പ്രസിഡൻ്റ് ഇസ്മായിൽ ചമ്പാട് അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി, എം.ജി.എം ജില്ലാ സെക്രട്ടറി ഷഫീന ശുക്കൂർ, എം.എസ്.എം ജില്ലാ പ്രസിഡൻ്റ് കെ.കെ.പി ബാസിത്ത്, ഐ.ജി.എം ജില്ലാ സെക്രട്ടറി ഷാലിമ ഇരിക്കൂർ, മുസ്തഫ തളിപ്പറമ്പ, പി.വി അബ്ദുൽ സത്താർ ഫാറൂഖി, അശ്രഫ് മമ്പറം എന്നിവർ പ്രസംഗിച്ചു.

ശംസുദ്ദീൻ പാലക്കോട്, ഡോ.ഇസ്മയിൽ കരിയാട്, കെ.എൽ.പി ഹാരിസ്, സി.ടി. ആയിഷ, അബ്ദു റൗഫ് മദനി, നൗഫൽ ഹാദി,സഹീർ വെട്ടം എന്നിവർ വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തി.