കോഴിക്കോട്: ആധുനിക സൗകര്യങ്ങളോടും ആഡംബര രീതിയിലും നവീകരിച്ച ‘ഓഷിൻ ഹോട്ടൽ’ ഇനി കാലിക്കറ്റിലും. കോഴിക്കോട് ഓഷിൻ ഹോട്ടൽ ഉദ്ഘാടനം 14ന് വൈകിട്ട് 4 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ഓഷിൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഷിഹാബുദീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുഖ്യാതിഥിയായി സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
നഗരത്തിലെ അതിഥി സേവന രംഗത്ത് 42 ആധുനിക ആഡംബര റൂമുകൾ,
റെസ്റ്റോറന്റ്, കോഫി ഷോപ്പ്, കോൺഫറൻസ് ഹാൾ, ഫംഗ്ഷൻ ഹാൾ ,ഫിറ്റ്നസ് സെന്റർ, സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഓഷിൻ ഹോട്ടൽ പ്രവർത്തിക്കുക.
സഹോദര സ്ഥാപനം വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന്റെ മുന്നിലായി പ്രവർത്തിച്ചു വരുന്നുണ്ട്. വരും ഭാവിയിൽ സംസ്ഥാനത്തും പുറത്തുമായി സംരംഭങ്ങൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഡി.ജിഎം യാഖൂബ് ഖാൻ, കുലിനറി ഡയറക്ടർ ഫൈസൽ ബഷീർ, സെയിൽസ് ഡയറക്ടർ ശിവപ്രസാദ് എന്നിവരും പങ്കെടുത്തു.