IEFFK ചലച്ചിത്രോത്സവം മെയ് 9 ന് കോഴിക്കോട്

Kozhikode

സ്വതന്ത്ര-പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ
IEFFK ഏഴാമത് എഡിഷനിൽ ലോക സിനിമ, ഇന്ത്യൻ മത്സര വിഭാഗം, ഇന്ത്യൻ സിനിമ ഇന്ന് വിഭാഗങ്ങളിലായി 31 സിനിമകൾ പ്രദർശിപ്പിക്കുന്നു. മികച്ച സിനിമയ്ക്ക് 50,000 രൂപയുടെ കാഷ് അവാർഡ് ഉണ്ട്.

മെയ് 9 മുതൽ 13 വരെ കോഴിക്കോട് ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ ആണ് ഫെസ്റ്റിവൽ നടക്കുന്നത്. ഡെലിഗേറ്റ് ഫീ 700 രൂപ. വിദ്യാർത്ഥികൾക്ക് 400. ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 നമ്പറിൽ ബന്ധപ്പെടാം.