നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
പരിയാരം: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം എസ് എം എഫ് മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രീമാരിറ്റല്‍ കോഴ്‌സിന്റെ സമാപന ചടങ്ങ് ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി നിര്‍വ്വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എ നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു സംസ്ഥാന ട്രെയിനര്‍ സാജിദ് മാസ്റ്റര്‍ രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സിന് നേതൃത്വം നല്‍കി മുഹമ്മദ് ഷാ മാസ്റ്റര്‍ എസ് എം എഫ് ഇ മഹല്ല് സംവിധാനം വിശദീകരിച്ചു സി നൂറുദ്ദീന്‍ ഹാജി, കെ പി അബൂബക്കര്‍ മൗലവി, സി അബ്ദുല്‍ ഖാദര്‍ മടക്കിമല, മുഹമ്മദലി കൊടക്കാട്,മുഹമ്മദ്കുട്ടി പുതുക്കുടി,അഷ്‌റഫ് കാര്യമ്പാടി സംസാരിച്ചു സെക്രട്ടറി ഒ കെ സക്കീര്‍ സ്വാഗതവും എം കെ ഇബ്രാഹീം ഹാജി നന്ദിയും പറഞ്ഞു