നാട്ടുകാരുടെ സമരം വിജയം കണ്ടു; കൊളവയല്‍ അറവ് മാലിന്യ പ്ലാന്‍റിന്‍റെ ലൈസന്‍സ് പഞ്ചായത്ത് റദ്ദുചെയ്തു

Wayanad

കൊളവയല്‍: ഒരു പ്രദേശത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ സമരം വിജയം കണ്ടു. കൊളവയലിലെ അറവുമാലിന്യ പ്ലാന്റിനെതിരെ പ്രദേശവാസികള്‍ നടത്തിയ അമ്പതുദിവസത്തോളമായ സമരമാണ് വിജയം കണ്ടത്. അറവുമാലിന്യ പ്ലാന്റിന് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് റദ്ദുചെയ്തതോടെയാണ് നാട്ടുകാരുടെ സമരം വിജയത്തിലെത്തിയത്.

കൊളവയലില്‍ ആരംഭിച്ച മാലിന്യ പ്ലാന്റ് കാരണം പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരുന്നു. പ്ലാന്റില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാരണം ജനജീവിതം ദുസ്സഹമായി. പ്ലാന്റില്‍ നിന്നുള്ള മാലിന്യം പ്രദേശത്തെ ജലസ്രേതസ്സുകളേയും മലിനമാക്കി. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരത്തിലായിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്ലാന്റിന്റെ ലൈസന്‍സ് റദ്ദുചെയ്ത തീരുമാനം സമര സമര സമിതി വരവേറ്റത്.