വൈവിധ്യങ്ങളുടെ കലവറയുമായി സ്‌റ്റോറീസ് ഇനി ഹൈലൈറ്റ് മാളില്‍

Kozhikode

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ് സ്‌റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസിന്റെ പുതിയ ഷോറൂം അടിമുടി മാറ്റങ്ങളുമായി ഹൈലൈറ്റ് മാളില്‍. ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ്, ഡെക്കോര്‍, ഹോംവെയര്‍ തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി രണ്ടാംനിലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂം പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാനുമായ എം.പി. അഹമ്മദ് ജനങ്ങള്‍ക്കു സമര്‍പ്പിച്ചു. ഉപയോക്താക്കള്‍ക്കു നല്‍കുന്ന വിശ്വാസമാണ് ഏതു സ്ഥാപനത്തിന്റെയും വിജയമെന്നും ആ നിലയ്ക്ക് സ്‌റ്റോറീസ് ദേശീയതലത്തില്‍തന്നെ അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമില്‍ ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ്ഡ് ഫര്‍ണീച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഏതു ശ്രേണിയില്‍പ്പെട്ട ഉത്പന്നത്തിനും വിലയ്‌ക്കൊത്ത മൂല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു കലക്ഷനുകള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉത്പന്നങ്ങള്‍ക്കു മികച്ച ഓഫറുകളും ലഭ്യമാണ്. ഫര്‍ണീച്ചറുകള്‍ക്കു പുറമെ ഹോം യൂട്ടിലിറ്റി, ഹോം ഡെക്കോര്‍, ഹോം വെയര്‍ ഉത്പന്നങ്ങള്‍ ഡിസൈനിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാതെ എല്ലാ ശ്രേണിയിലുമുള്ള ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ എത്തിക്കുകയാണ് സ്‌റ്റോറീസ് ലക്ഷമിടുന്നതെന്ന് സ്‌റ്റോറീസ് ഫൗണ്ടര്‍ സഹീര്‍ ഗജ അറിയിച്ചു.

അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലാകെ 100 ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്‌റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി പറഞ്ഞു. സ്‌റ്റോറീസ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ നസിര്‍ ഗജ, ഡയറക്ടര്‍മാരായ ഫിറോസ് ലാല്‍, മുഹമ്മദ് ബാസില്‍ എന്നിവരും ഉത്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *