മാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്യാഴാഴ്ച

Gulf News GCC

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ജിദ്ദ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ചയായിരിക്കും. തുമൈര്‍, സുദൈര്‍ എന്നിവിടങ്ങളിലെ മാസപ്പിറവി സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ആരംഭിക്കും.

ശഅബാന്‍ 29 ആയ ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവുന്നത് പരിശോധിക്കാന്‍ സഊദി സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സൗകര്യങ്ങള്‍ ക്രമീകരിച്ചെങ്കിലും മാസപ്പിറവി ദൃശ്യമായില്ല. തുടര്‍ന്നാണ് ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളും വ്യാഴാഴ്ചയായിരിക്കും റമദാന്‍ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് റിയാദിലെ കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗത്തില്‍ സല്‍മാന്‍ രാജാവ് എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്നു.

കേരളത്തില്‍ റമദാന്‍ ആരംഭിക്കുക വ്യാഴാഴ്ചയാണെന്ന് കേരള ഹിലാല്‍ കമ്മിറ്റിയും കേരള ജംഇയത്തുല്‍ ഉലമയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *