സമസ്ത നേതൃ സംഗമം ചൊവ്വാഴ്ച

Wayanad

കല്പറ്റ: നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത ആവിഷ്‌കരിച്ച വിദ്യാഭ്യാസ പദ്ധതികള്‍ ഉള്‍പ്പെടെ വിജയിപ്പിക്കുന്നതിനും സമകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ജില്ലകളില്‍ നടന്നുവരുന്ന നേതൃസംഗമങ്ങളുടെ ഭാഗമായുള്ള ജില്ലാ നേതൃസംഗമം ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കല്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും. കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്്‌ലിയാര്‍ അധ്യക്ഷനാവും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയവര്‍ സംബന്ധിക്കും. എസ് മുഹമ്മദ് ദാരിമി, കാഞ്ഞായി മമ്മൂട്ടി മുസ്ലിയാര്‍, പോള ഇബ്രാഹിം ദാരിമി, ഇബ്രാഹിം ഫൈസി വാളാട്, പിസി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി പേരാല്‍, അഷറഫ് ഫൈസി പനമരം, മൊയ്തീന്‍കുട്ടി യമാനി, അബ്ദുല്ലത്തീഫ് വാഫി, മുജീബ് ഫൈസി കമ്പളക്കാട്, എം എം ബഷീര്‍ പടിഞ്ഞാറത്തറ തുടങ്ങിയവര്‍ സംസാരിക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ പങ്കെടുക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍, ജന.സെക്രട്ടറി എസ് മുഹമ്മദ് ദാരിമി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.