സജി മാത്യു ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ പ്രസിഡന്‍റ്

Wayanad

പടിഞ്ഞാറത്തറ: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ വയനാട് ജില്ല പ്രസിഡന്‍റായി സജി മാത്യുവിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. ഇതിനായി ചേര്‍ന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗം അംഗം സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ kT ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് കിസാൻ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജോമോൻ വാളാത്തറ, ജില്ലാ ട്രഷറർ സതീഷ്, സെക്രട്ടറി അനൂപ്, മുബാറക്ക് എന്നിവർ പങ്കെടുത്തു