ഫാ സാബു കൂടപ്പാട്ടിനും ഡോ ജോര്‍ജ് മാത്യു പുതിയിടത്തിനും ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ്

Kottayam

പാലാ: ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് പാലാ ഐ എം എ ഏര്‍പ്പെടുത്തിയ ഡോക്ടേഴ്‌സ് ഡേ അവാര്‍ഡിന് പാലാ ചാവറ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട്, പൈക പുതിയിടം ആശുപത്രി ഡയറക്ടര്‍ ഡോ ജോര്‍ജ് മാത്യു പുതിയിടം എന്നിവര്‍ അര്‍ഹരായി. വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകളാണ് ഫാ സാബു കൂടപ്പാട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ആരോഗ്യ മേഖലയ്ക്കു നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഡോ ജോര്‍ജ് മാത്യുവിന് അവാര്‍ഡിന് തിരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ശില്പവും പൊന്നാടയും അടങ്ങുന്ന അവാര്‍ഡ് ജൂലായ് ഒന്നിന് രാത്രി എട്ടിന് മുണ്ടാങ്കല്‍ ഐ എം എ ഹാളില്‍ ചേരുന്ന ഡോക്ടേഴ്‌സ് ദിനാചരണ സമ്മേളനത്തില്‍ സമ്മാനിക്കും.