റബ്ബറിന് താങ്ങുവില 300 രൂപ പ്രഖ്യാപിക്കണം: മാന്നാനം സുരേഷ്

Kottayam

കോട്ടയം: റബറിന് താങ്ങുവിലയായി 300 രൂപ അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ടും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന റബര്‍ കര്‍ഷകരെ രക്ഷിക്കുവാന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം കൂടി തീരുമാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അടിയന്തര നിവേദനം നല്‍കുവാന്‍ തീരുമാനിച്ചതായി മാന്നാനം സുരേഷ് അറിയിച്ചു.