ഡോക്ടേഴ്‌സ് ദിനാചരണവും അവാര്‍ഡ് സമര്‍പ്പണവും

Kottayam

പാലാ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണവും ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് സമര്‍പ്പണവും ജൂലായ് ഒന്നിന് ശനിയാഴ്ച മുണ്ടാങ്കല്‍ ഐ എം എ ഹാളില്‍ നടക്കുമെന്ന് ഐ എം എ പാലാ ബ്രാഞ്ച് പ്രസിഡന്റ് ഡോ പ്രദീപ് മാത്യു, സെക്രട്ടറി ഡോ സിജോ അലക്‌സ്, സംസ്ഥാന പി പി എസ് സെക്രട്ടറി ഡോ സിറിയക് തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാത്രി എട്ടിന് ചേരുന്ന സമ്മേളനത്തില്‍ ഡോ പ്രദീപ് മാത്യു അധ്യക്ഷത വഹിക്കും. മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഡോ റോയി എബ്രാഹം കള്ളിവയലില്‍, ഡോ ജോസ് കോക്കാട്ട്, ഡോ സബിത അഗസ്റ്റിന്‍, ഡോ സിറിയക് തോമസ്, ഡോ ശബരീനാഥ് സി ദാമോദരന്‍, ഡോ പി എന്‍ രാഘവന്‍, ഡോ അഭിലാഷ് കെ, ഡോ നിര്‍മ്മല്‍ മാത്യു ജോസ്, ഡോ ദിവ്യ സാറാ എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ ചാവറ പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ സാബു കൂടപ്പാട്ട്, ഡോ ജോര്‍ജ് മാത്യു പുതിയിടം എന്നിവര്‍ക്ക് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡുകള്‍ സമ്മാനിക്കും.

പത്രസമ്മേളനത്തില്‍ ഡോ പ്രദീപ് മാത്യു, ഡോ ജോസ് കോക്കാട്ട്, ഡോ സിറിയക് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.