റോഡിന് മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

Thiruvananthapuram

തിരുവനന്തപുരം: റോഡിന് മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമനിക് സാബു (23) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.

ആറ്റിങ്ങല്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് വേണ്ടിയാണ് ഇവിടെ നിന്നും മണ്ണെടുത്തത്. ഈ കൂഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു. കടയ്ക്കാവൂര്‍ ഭാഗത്തുനിന്നും ആലങ്ങോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കുഴിയിലേക്ക് മറിഞ്ഞത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇവിടെ കുഴിയുള്ളത് അറിയാത്തതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.