ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വീട്ടില്‍ നിന്നും ഓടിയ ആള്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

Cinema

കോട്ടയം: ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് വീട്ടില്‍ നിന്നും ഓടിയ ആളെ റയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുളന്തുരുത്തി ഒലിപ്പുറം റെയില്‍വെ ട്രാക്കിന് സമീപമാണ് പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

പത്മകുമാര്‍ തന്റെ ഭാര്യ തുളസിയെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് പത്മകുമാറിനെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുന്നത്. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പത്മകുമാറിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.