മഞ്ചേരി: കേരള സാംസ്‌കാരിക പരിഷത്തിന്റെ നേതൃത്വത്തില്‍ ദേശീയ അധ്യാപക ദിനം മുതല്‍ അന്താരാഷ്ട്ര അധ്യാപക ദിനം വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഗുരു വന്ദനം പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുതിര്‍ന്ന അധ്യാപകന്‍ എന്‍.പി.പത്മനാഭന്‍ മാസ്റ്ററെ ആദരിച്ച് തുടക്കം കുറിച്ചു.
സാംസ്‌കാരിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിതാര ഉള്ളത്ത് അധ്യക്ഷത വഹിച്ചു. ഗുരുവന്ദന പരിപാടികളുടെ സമാപനം ഒക്ടോബര്‍ അഞ്ചിന് കാസര്‍കോട് നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഷംസുദീന്‍, അഡ്വ.വി.പി.വിപിന്‍ നാഥ്, ഷാനവാസ് കളത്തിന്‍പ്പടി, സിദാര്‍ ഉള്ളത്ത്, ഫസീല ഷാനവാസ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.സത്യപാലന്‍ സ്വാഗതം പറഞ്ഞു.