സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: മമ്മൂട്ടി കമ്പനിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ 1.4മില്യണ്‍ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലര്‍ കണ്ണൂര്‍ സ്‌ക്വാഡ് ട്രയ്‌ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്‌ലര്‍.
കലാമൂല്യമുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ കൊമേര്‍ഷ്യല്‍ ചിത്രം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഉറപ്പു നല്‍കുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നല്‍കി സ്വീകരിച്ച ട്രെയ്‌ലറില്‍ കണ്ണൂര്‍ സ്‌ക്വാഡ് സമൂഹത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്. പ്രശസ്ത ഛായാഗ്രാഹകനായ റോബി വര്‍ഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥയും സംഭാഷണവും റോണി ഡേവിഡും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പരമ്പോള്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങി നിരവധി താരങ്ങള്‍ ശ്രേധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കണ്ണൂര്‍ സ്‌ക്വാഡിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍.