ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദാ മദ്‌റസയിലെ വിദ്യാര്‍ഥികളും അധ്യാപകരും വിവിധ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. ദേശീയ പതാകകള്‍ കയ്യിലേന്തി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അണിനിരന്ന സ്റ്റുഡന്റ്‌സ് അസംബ്ലിയില്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ഹംസ നിലമ്പൂര്‍ ദേശീയദിന സന്ദേശം കൈമാറി.
1932 ല്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിവിധ ഭൂപ്രദേശങ്ങളെ ഏകീകരിച്ചുകൊണ്ട് സഊദി അറേബ്യ രൂപീകരിച്ച ചരിത്രം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഇന്ത്യക്കാരുള്‍പ്പെടെ നിരവധി രാജ്യക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും ഇരു ഹറമുകളുടെയും സംരക്ഷണവും പരിപാലനവും മികച്ച രീതിയില്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന ഈ രാജ്യത്തിനും അതിന്റെ ഭരണാധികാരികള്‍ക്കും നമ്മുടെയെല്ലാം പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ മദ്‌റസ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ എഞ്ചി. വി കെ മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അബ്ദുറഹ്മാന്‍ ഫാറൂഖി, സെന്റര്‍ ഭാരവാഹികളായ ജരീര്‍ വേങ്ങര, അലി അനീസ് എടവണ്ണ, അബ്ദുല്‍ ജലീല്‍ സി എച്ച് എന്നിവര്‍ സംബന്ധിച്ചു.