സഹകരണ മേഖലയെ സംരക്ഷിക്കാൻ എംപ്ലോയീസ് ഫ്രണ്ട് രംഗത്തിറങ്ങണം: കെ. മുരളീധരൻ

Thiruvananthapuram

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കാൻ കെ. സി. ഇ.എഫ്. പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് മുൻ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. സാധാരണക്കാരുടെ ആശ്രയമായ സഹകരണ പ്രസ്ഥാനത്തിന് ഒരു പോറൽപോലുമേൽപ്പിക്കാതെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര-കേരള സർക്കാരിന്റെ ഓരോ നിയമങ്ങളും ഈ മേഖലയെ നശിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ പുതിയ സംസ്ഥാന ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങ് വഞ്ചിയൂർ സംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റായി ബിനു കാവുങ്ങൽ, ജനറൽ സെക്രട്ടറിയായി ടി. വി. ഉണ്ണികൃഷ്ണൻ,ട്രഷററായി ടി. സി. ലൂക്കോസ് എന്നിവരും വനിതാഫോറം ചെയർ പേഴ്സനായി സി. ശ്രീകലയും മറ്റു 10സംസ്ഥാന ഭാരവാഹികളും സ്ഥാനാരോഹണം നടത്തി.

എം. രാജു അധ്യക്ഷത വഹിച്ചു. ഇ. ഡി. സാബു, പി. കെ. വിനയകുമാർ, അശോകൻ കുറുങ്ങപ്പള്ളി, കെ. കെ. സന്തോഷ്‌, സി. കെ. മുഹമ്മദ്‌ മുസ്തഫ, ശ്രീകുമാർ പുതുക്കാട്,അബ്രഹാം കുര്യാക്കോസ്, എ. കെ. സതീഷ് കുമാർ, ആക്കിനാട്ട് രാജീവ്‌, ടിറ്റി മാത്യു,പി. രാധാകൃഷ്ണൻ, ശ്രീജ എസ്‌. നാഥ്,എൻ. വി. രഘുനാഥൻ,പി. കെ. പ്രകാശ് കുമാർ,കെ. രാധ, അബ്ദുൾ അസീസ് എന്നിവർ പ്രസംഗിച്ചു.