ഗസ്സയിലും മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളിലും സയണിസ്റ്റ് ഭീകരത തീവ്രതരമായിരിക്കുന്നു. അഭൂതപൂര്‍വ്വമായ വംശീയ ഉന്മൂലനം നടന്നുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ഫലസ്തീന്‍ തൊഴിലാളികള്‍ ഉന്മൂലനം ചെയ്യപ്പെടുകയൊ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയൊ ബാക്കിയുള്ളവര്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നതിനാല്‍, ഇസ്രായേല്‍ നിര്‍മ്മാണ, പരിചരണ മേഖലകളിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ കയറ്റിവിടാനുള്ള ദീര്‍ഘകാല പദ്ധതിയിലാണ് മോദി ഭരണകൂടം ഏര്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയതിന് ശേഷം, കാവിസയണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി, 2023 മെയ് മുതല്‍ നിലവിലുള്ള, ഏകദേശം 42,000 ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ധാരണയുടെ തുടര്‍ച്ചയാണ് ഇത്. ഫലസ്തീനി തൊഴിലാളികള്‍ക്ക് പകരം ‘തൊഴിലില്ലായ്മയുടെ തരിശുഭൂമി’ ആയും ‘ആഗോള ദാരിദ്ര്യത്തിന്റെ കോട്ട’യായും പരിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യയിലെ, ഏറ്റവും കുറഞ്ഞ കൂലിക്ക് പോലും പണിയെടുക്കാന്‍ തയാറാവുന്ന ദയനീയമായ അവസ്ഥയിലുള്ള ഇന്ത്യന്‍ തൊഴിലാളികളെ നിയമിക്കാനുള്ള ഇസ്രായേലിന്റെ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ബി.ജെ.പി ഭരണത്തിന്‍ കീഴിലുള്ള ഇന്ത്യയുടെ ‘അത്ഭുതകരമായ സാമ്പത്തിക വളര്‍ച്ചയെ’ കുറിച്ചുള്ള ഗോഡിമീഡിയയുടെ പ്രചാരണ വിക്രിയയുടെ ഫലമായി ഇതൊക്കെയും മറച്ചുവെക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സയണിസ്റ്റ് ഭരണകൂടവുമായുള്ള ധാരണ പ്രകാരം ഇതുവരെ കയറ്റി അയക്കപ്പെട്ട തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഇതുവരെയും ലഭ്യമല്ല താനും.
ഇപ്പോള്‍, ഗസ്സയില്‍ നടത്തുന്ന സയണിസ്റ്റ് ഉന്മൂലനം തീവ്രമാകുമ്പോള്‍, ഇസ്രായേലി ബില്‍ഡേഴ്‌സ് അസോസിയേഷന് തൊഴിലാളികളുടെ ആവശ്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, സയണിസ്റ്റുകളുമായുള്ള ബന്ധം വിച്ഛേദിച്ചു. അവിടെ അഭിവൃദ്ധി പ്രാപിക്കുന്ന നിര്‍മ്മാണ മേഖലയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ കയറ്റി അയക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 1.3 ലക്ഷം ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരമായി ഒരു ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെയെങ്കിലും എത്രയും വേഗം നിയമിക്കാനാണ് നീക്കം.
രാജ്യത്ത് നിലവിലുള്ള 44 തൊഴില്‍ നിയമങ്ങള്‍ക്ക് പകരം 4 ലേബര്‍ കോഡുകള്‍ കൊണ്ടുവന്ന് ഇന്ത്യന്‍ തൊഴിലാളികളെ അടിമകളാക്കി മാറ്റിക്കൊണ്ട് കോര്‍പ്പറേറ്റ് ചങ്ങാതിമാരെ സേവിക്കാന്‍ ശ്രമിക്കുന്ന തീവ്രവലതുപക്ഷ മോദി ഭരണത്തിന് ഇന്ത്യന്‍ തൊഴിലാളികളെ സയണിസ്റ്റുകളുടെ ‘പീരങ്കികളിലെ തീയുണ്ടകളെന്ന’ പോലെ (ഫലസ്തീനി തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളില്‍ നിന്ന് തുടച്ചുനീക്കുന്നതിനുള്ള ഉപകരണമെന്ന നിലയില്‍), അയക്കുന്നതില്‍ യാതൊരു മടിയുമില്ല. ഈ നിന്ദ്യമായ നീക്കം, 16ആം നൂറ്റാണ്ടിന്റെ മധ്യത്തിനും 19ആം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയില്‍ അഭിവൃദ്ധി പ്രാപിച്ച ഭീകരമായ കൊളോണിയല്‍ ട്രാന്‍സ്അറ്റ്‌ലാന്റിക് അടിമക്കച്ചവടത്തെയും കവച്ച് വെക്കുന്ന ഒന്നാണ്. ദശലക്ഷക്കണക്കിന് ആഫ്രിക്കന്‍ അടിമകളെ അമേരിക്കന്‍ തോട്ടങ്ങളിലും വ്യവസായങ്ങളിലും അടിമ തൊഴിലാളികളായി പണിയെടുപ്പിച്ചു. അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട ഓരോ തൊഴിലാളിയും അടിമ ജോലി തുടങ്ങിയ സമയം മുതല്‍ പിന്നീട് കേവലം 7 വര്‍ഷം മാത്രമെ ജീവിച്ചിരുന്നുള്ളൂ. ഇപ്പോള്‍, സയണിസ്റ്റ് ഭരണകൂടം ഇന്ത്യന്‍ തൊഴിലാളികളെ ‘അധിനിവേശ പ്രദേശങ്ങളില്‍’ പണിയെടുപ്പിച്ചാല്‍, അത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമായിരിക്കും.
ഭയാനകമായ സയണിസ്റ്റ് ഭീകരതയ്ക്ക് വിധേയരായ ഫലസ്തീനികള്‍ക്കെതിരെ സയണിസ്റ്റ്‌സാമ്രാജ്യത്വ അവിശുദ്ധ കൂട്ടുകെട്ടുമായി മോഡി ഭരണം ഇപ്പോള്‍ തന്നെ തയാറായിക്കഴിഞ്ഞു. സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ തൊഴിലാളികളെ കയറ്റി വിടാനുള്ള നീക്കം ഈ അവിശുദ്ധ ബാന്ധവത്തില്‍ നിന്നും ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.
ഈ നിന്ദ്യമായ നീക്കത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ഈ ഹീനമായ നവഫാസിസ്റ്റ് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിനായ് മുന്നിട്ടിറങ്ങാന്‍ എല്ലാ പുരോഗമനജനാധിപത്യ ശക്തികളോടും ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തോടും എല്ലാ അടിച്ചമര്‍ത്തപ്പെട്ടവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
പി ജെ ജയിംസ്
ജനറല്‍ സെക്രട്ടറി
സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍