കൊച്ചി: നവ കേരള സദസ്സിനെ എറണാകുളം നഗരത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രാഷ്ട്രീയ ജനതാദള്‍ നവ കേരള സ്വാഗത സദസ്സ് നടത്തി. കലൂരില്‍ നടന്ന പരിപാടി ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാവും ദേശീയ കൗണ്‍സില്‍ അംഗവുമായ ബിജു തേറാട്ടില്‍ അധ്യക്ഷത വഹിച്ചു.
സി പി എം ജില്ലാ കമ്മിറ്റി അംഗം സീനുലാല്‍, ജനതാദള്‍ എസ് സാബു ജോര്‍ജ്, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് നജീബ്, സി പി ഐ ജില്ലാ കമ്മിറ്റി അംഗം എം. പി രാധാകൃഷ്ണന്‍, എന്‍. സി. പി. എറണാകുളം മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാംകുമാര്‍, പി. ഡി. പി ദേശീയ കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍, സി. എം പി അരിവിന്ദാക്ഷന്‍ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അജീബ്, കോണ്‍ഗ്രസ് എസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നൗഷാദ്, മനുഷ്യ അവകാശ കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം കെ. യു,രാഷ്ട്രീയ ജനതാദള്‍ നേതാക്കളായ മനു വാസുദേവ്, അശോക് ബാബു,സുഭാഷ് കാഞ്ഞിരതിങ്കല്‍, ബിറ്റാജ്, മാന്നാനം സുരേഷ്, ജോയ്‌സി, ദേവി അരുണ്‍, ഷൈല ഏ.ജെ,വിന്‍സെന്റ്,അനു സോജി, നാസര്‍ പള്ളുരുത്തി,പ്രിയന്‍ ആന്റണി, അരുണ്‍ യുവ രാഷ്ട്രീയ ജനതാദള്‍ നേതാവ് ബിജോയ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.