ടോയ്‌ലെറ്റില്‍ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

Crime

ബംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കി. ശിവമോഗ ജില്ലയിലെ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളിലാണ് സംഭവം. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ആത്മഹത്യ ചെയ്തത്.

പരീക്ഷയ്ക്കിടെ പുറത്തിറങ്ങിയ കുട്ടി പിന്നാലെ സ്‌കൂളിന്റെ മുകള്‍ നിലയില്‍ കയറി അവിടെ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു മേഘശ്രീ താമസിച്ചിരുന്നത്. മകളുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, ഹോസ്റ്റല്‍ വാര്‍ഡന്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് പിതാവ് ഓം കാരയ്യ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.