കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊയിലാണ്ടിയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകള്‍ മുത്തുലക്ഷ്മിയാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മുതല്‍ കാണാതായ മുത്തുലക്ഷ്മിയെ അര്‍ധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കള്‍. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാര്‍ക്ക് സന്ദേശമയച്ചിരുന്നെന്നും പൊലീസ് പറയുന്നു.