കോഴിക്കോട് പരിവാര്‍ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാര്‍ ജില്ലാ ജനറല്‍ ബോഡി യോഗം ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ജില്ലാ വൈസ് പ്രസിഡഡ് പി സിക്കന്തറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു. ഡിസെബിലിറ്റി സ്‌റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്ത ഡോ. എം കെ ജയരാജ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോഴിക്കോട് പരിവാര്‍ അംഗങ്ങളും ചേര്‍ന്ന് ആദരിച്ചു. പി സിക്കന്തര്‍, അബ്ദുള്‍ ഫായിസ്, മുനീറ ഗഫുര്‍, ആര്‍ പ്രകാശ്, അബ്ദുള്‍ റസാക്ക്, ഷേര്‍ലി, ആയിശ താമരശ്ശേരി, സജീഷ, തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കയില്‍ രാജന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 2023- 24 കാലഘട്ടത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പി മുഹമ്മദ് പാലാഴി (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് പി സിക്കന്തര്‍, ജില്ലാ സിക്രട്ടറി തെക്കയില്‍ രാജന്‍, ജോ. സിക്രട്ടറി ആയിഷാ താമരശ്ശേരി, ട്രഷറര്‍ വാസന്തി വി എം, ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശ് ആര്‍, അസി. കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ലത്തീഫ്, ഫെസിലിറ്റര്‍ ഷേര്‍ലി അനില്‍ എന്നിവരേയും കുടാതെ 10 മെമ്പര്‍മാരെ കൂടി ചേര്‍ത്ത് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഭിന്നശേഷി പെന്‍ഷന്‍, ആശ്വാസ കിരണം സമയബന്ധിതമായി നല്‍കണമെന്നും SSLC പരീക്ഷ കഴിഞ്ഞ ഭിന്നശേഷി കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് സഹചര്യം ഒരുക്കി നല്‍കണമെന്നും സര്‍ക്കാറിനോടു പ്രമേയത്തിലൂടെ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പി. മുഹമ്മദ് സ്വാഗതവും വാസന്തി നന്ദിയും പറഞ്ഞു.