തൃശ്ശൂര്‍: കാറിടിച്ച് റോഡില്‍ തലയിടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയില്‍ വീട്ടില്‍ ബിന്‍സ് കുര്യനാണ് (35) മരിച്ചത്. സ്കൂട്ടറില്‍ ബിന്സിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേല്‍ വീട്ടില്‍ സനുവിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡില്‍ തലയിടിച്ചാണ് ബിന്‍സ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്‍സിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.