തൃശൂർ: വീടിനു മുന്നിലെ പഴയ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിന്‍റെയും ലിന്‍റയുടെയും മകൻ അനശ്വർ ആണ് കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് മരിച്ചത്.
ഓടുകൊണ്ട് നിർമിച്ച പഴയ മതിൽ കളിച്ചുകൊണ്ടിരിക്കെ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
വല്ലച്ചിറ ഗവ. യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ്. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി, വല്ലച്ചിറ ഗവ.യു.പി.സ്കൂൾ).