പത്താം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍

Thiruvananthapuram

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവില്‍ വീട്ടില്‍ അഖില(15)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍-പ്രിന്‍സി ദമ്പതികളുടെ മകളാണ്.

ഖോ ഖോയില്‍ ജില്ലാ താരവും സൈക്കിള്‍ പോളോയില്‍ സംസ്ഥാന താരവുമാണ് അഖില. 2023ല്‍ പൂനെയില്‍ നടന്ന മത്സരങ്ങളില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചു മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.