കുന്നുമ്മൽ മുക്ക് – ശ്രീ വിഹാർ റോഡ് ഉദ്ഘാടനം ചെയ്തു

Kozhikode

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ കുന്നുമ്മൽ മുക്ക് – ശ്രീ വിഹാർ റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൾ ഹമീദ് നിർവ്വഹിച്ചു. ഒരു പ്രദേശത്തിന്റെ യാത്രാ ദുരിതത്തിന് അറുതി വരുത്താനും ഭാവിയിൽ ഫാം റോഡാക്കാനും ലക്ഷ്യമിട്ടാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് യാഥാർത്ഥ്യമാക്കിയതെന്ന് പ്രസിഡണ്ട് പറഞ്ഞു.

വൈസ് പ്രസിഡണ്ട് പി.കെ ആയിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വെളളിലാട്ട് അഷറഫ്, ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, പതിമൂന്നാം വാർഡ് മെമ്പർ എ.സുരേന്ദ്രൻ, തൊഴിലുറപ്പ് AE ഗോകുൽ എസ്.ആർ,മൻസൂർ എടവലത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, കെ.യം വേണു മാസ്റ്റർ, നൊച്ചാട്ട് നാണു, കാമ്പ്രത്ത് രാജീവൻ, ആയഞ്ചേരി രാധാകൃഷ്ണൻ മാസ്റ്റർ, സി.എച്ച് പത്മനാഭൻ, രൂപ കേളോത്ത്, മീനാക്ഷി ടീച്ചർ ശ്രീ വിഹാർ, ആസിഫ് പി.കെ, കെ സജീവൻ മാസ്റ്റർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിൽ വികസന സമിതി കൺവീനർ ടി.കെ മൊയ്തു മാസ്റ്റർ സ്വാഗതവും, കെ.സുപ്രസാദൻ മാസ്റ്റർ നന്ദിയും പറഞ്ഞു.