കുറ്റിച്ചിറ തെക്കും തലയിലെ ചെറിയ പലാക്കിൽമാളിയേക്കൽ (സി.പി.എം.) തറവാട്ടിലെ ആയിരത്തിലധികം വരുന്ന അംഗങ്ങൾ ആഗസ്റ്റ് 15 ന് ബേപ്പൂർ നോർത്ത് സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ ഒത്തുചേരുന്നു. 15 ന് രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ്പരിപാടി. മലഞ്ചരക്ക് വ്യാപാരിയായിരുന്ന മമ്മാലി ഹാജി നാനൂറ്റിപതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ചതാണു മാളിയേക്കൽ എന്ന തറവാട്.
നഗരത്തിലെ പുരാതന മുസ്ലിം തറവാടുകളിലൊന്നാണിത്. കോഴിക്കോട് നഗരത്തിലും പുറത്തു മായി താമസമാക്കിയ തറവാട്ടംഗങ്ങളുടെ തലമുറകൾ തമ്മിലുള്ള സംവേദനവും സംഗമത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. മുതിർന്ന അംഗങ്ങളെയും വിവിധ മേഖലയിൽ മികവ് തെളിയിച്ചവരേയും ആദരിക്കും. കളറിങ്ങ് , ചിത്രരചന, ഫണ്ണി ഗെയിംസ്, സ്പോട്ട് ക്വിസ് ,പ്രതിഭ സംഗമം, കരോക്ക, ഡാൻസ് ,ഒപ്പന, കമ്പവലി എന്നിങ്ങനെ പോകുന്നു കുടുംബ സംഗമത്തിലെ മൽസരയിനങ്ങൾ .
സന്തുഷ്ട കുടുംബത്തെ നറുക്കെടുപ്പിലൂടെ കണ്ടെത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ പലതവണ അഖിലേന്ത്യാ ചാമ്പ്യൻമാരാക്കിയ ഫുട്ബാൾ കോച്ച് സി.പി.എം.ഉസ്മാൻ കോയ, ചെറുകിട വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥയായിരുന്ന സി.പി.എം ഹൈറു, മലപ്പുറം ജില്ലാ കെ.എസ്.ആർ.ടി.സി. ഫുട്ബാൾ കോച്ച് സി.പി.എം ഉമ്മർകോയ, കസ്റ്റംസ് സുപ്രണ്ടായിരുന്ന സി.പി.എം.അബ്ദുൾ റഷീദ് ,കേരള സർക്കാർ സാമൂഹികക്ഷേമ വകുപ്പിലെ പ്രഥമ ജോയൻ്റ് ഡയരക്ടറായിരുന്ന പരേതനായ .പി.എം.മൊയ്തീൻകോയ അവരുടെ മകൻ ചേമ്പർ ഓഫ് കോമേഴ്സ് മുൻ പ്രസിഡണ്ട് പി.സക്കീർ ,കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നാഷനൽ സേവിംഗ് സ് ഡപ്യൂട്ടി റീജിനൽ ഡയരക്ടറായിരുന്ന പരേതനായ സി.പി.എം.ബഷീറുദ്ദീൻ, പി.ആൻ്റ്.ടി. ഫുട്ബാൾ താരം സി.പി .എം.ഇല്യാസ് തുടങ്ങിയവർ സി.പി.എം.കുടുംബാംഗങ്ങളാണ്. വ്യാപാര പ്രമുഖരും, പത്രപ്രർത്തകരും, ഡോക്ടർമാരും വക്കീലൻമാരും എഞ്ചിനീയർമാരും മാളിയേക്കൽ തറവാട്ടിലെ അംഗങ്ങളാണ്.
കുടുംബ സംഗമ ത്തോടനുബന്ധിച്ച് സി.പി.എം.സഈദ് അഹമ്മദ് പ്രസിഡണ്ടും സി.പി.എം.സുധീർ thi ജനറൽ സിക്രട്ടറിയും സി.പി.എം.മുഹമ്മദ് സാദിഖ് ട്രഷററുമായ 101 അംഗ കമ്മിറ്റി രൂപവൽക്കരിച്ചിട്ടുണ്ട്