മത്സരയോട്ടത്തിനിടെ ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

Eranakulam

കൊച്ചി: ബൈക്കുകള്‍ തമ്മിലുണ്ടായ മത്സരയോട്ടത്തിനിടെ ബൈക്ക് ബസ്സിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. വേങ്ങൂര്‍ സ്വദേശി അമലാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ബൈക്ക് എതിര്‍ദിശയില്‍ നിന്നും വന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ അമല്‍ റോജിലേക്ക് തെറിച്ചുവീഴുകയായിരുന്നു.