ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ “വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ടം ” ഗ്രാൻഡ് ഫിനാലെ മത്സര വിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആൻ സൂറത്തു ന്നംല്‍, സൂറത്തുല്‍ ഖസ്വസ്വ് എന്നീ രണ്ട് അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി 6 മാസമായി നടന്ന 12 പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി 2000 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. തുടർന്നു 700 ലധികം പഠിതാക്കൾ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെ പരീക്ഷയിൽ 100 % മാർക്ക് വാങ്ങി മുന്ന് വിജയികൾ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റർ അരൂർ, റുക്സാന ഷമീം വേങ്ങര, ഷക്കീൽ ബാബു ജിദ്ദ എന്നിവരാണ് ഒന്നാം സമ്മാനമായ ഗോൾഡ് കോയിന് അർഹരായത് .
ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ട ഒന്നാം സമ്മാനത്തിന് അർഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിൻ്റെ സമ്മാനം, കുടുംബത്തിൻ്റെ ആവശ്യപ്രകാരം കെ എൻ എം മർക്കസുദ്ദഅവ ജനറൽ സെക്രടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമ്മർ സുല്ലമി പ്രാർത്ഥന നിറഞ്ഞ സദസ്സിൽ നിന്ന് ഏറ്റ് വാങ്ങി. മാർച്ച് നാലിന് മലപ്പുറം പുളിക്കലിൽ വെച്ചുണ്ടായ ബൈക്ക് ആക്സിഡൻ്റിനെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.
ഷബാന സഹദ് ജിദ്ദ, മുഫീദ സുൾഫിക്കർ അബുദാബി, ജമീന അൻസാർ ആലപ്പുഴ, റംലത്ത് അൽ ഖർജ്, സൽമ അബുദുൽ ഖാദർ ദുബായ്, നൗഷാദ് റിയാദ്, ഉമ്മു സൽമ പലേമാട്, അമീന മലപ്പുറം, സഫിയാബീ കൊല്ലം, ഖൈറുന്നീസ ജുബൈൽ, സബീറ പി വേങ്ങര, ഖദീജ സി എ കോഴിക്കോട്, ഹസീന പികെ ഐകരപ്പടി, ഷാക്കിറ ബിപി ജുബൈൽ, ബദ്ദറുന്നീസ സിയാകണ്ടം, റസീന പറമ്പിൽപീടിക, നുസ്രത്ത് റിയാദ്, ഖദീജ എ കെ പാലക്കാട്, ജമീല എൻ പുളിക്കൽ എന്നിവർ 4 മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വെച്ച് വിതരണം വിതരണം ചെയ്തു.
വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്‌ലാഹീ സെന്ററുകളിൽ നിന്നുള്ള വെളിച്ചം കോർഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. ഈ റമളാനിൽ വെളിച്ചം റമളാൻ 2024 ഖുർആനിലെ ജുസ്അ് 25 നെ ആസ്പദമാക്കിയുള്ള പഠനപദ്ധതിയും 19ന് വയസ്സിന് താഴെ ഉള്ളവർക്കായി ഇംഗ്ലീഷ് തഫ്സീറിനെ ആസ്പദമാക്കിയൂള്ള പുതിയ പഠനപദ്ധതിയായ ദ ലൈറ്റ് ഓൺലൈൻ ജൂനിയറും നടന്നു വരുന്നു . ഈ പദ്ധതികളിൽ പങ്കെടുക്കാൻ velichamsaudionline.com, thelightjuniors.com എന്നീ വെബ്സസൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്