കോഴിക്കോട്: സംസ്കാരിക നഗരമായി, യുനസ്കോയുടെ അംഗീകാരം ലഭിച്ചിട്ടുള്ള, കോഴിക്കോട് നഗരത്തിന്റെ തിലകക്കുറിയായ, ടാഗോർ സെന്റിനറി ഹാൾ, സംഗീത, സാംസ്കാരിക പരിപാടികൾക്കായി എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്നും, സംഗീതത്തിന്റെ നഗരമെന്ന ഖ്യാതി ലഭിച്ചിട്ടുള്ള കോഴിക്കോട് നഗരത്തിലെ സoഗീത കൂട്ടായ്മകൾക്ക്, സംഗീത പരിപാടികൾ നടത്താൻ, സൗകര്യപ്രദമായ ഹാളുകൾ, നിർമ്മിക്കാനാവശ്യമായ, പദ്ധതികൾ തയ്യാറാക്കണമെന്നും, മുഹമ്മദ് റഫി ഫൗണ്ടേഷൻ 17-> മത്, വാർഷിക ജനറൽ ബോഡി യോഗം, കോഴിക്കോട് കോർപ്പറേഷനോടും, സാംസ്കാരികവകുപ്പിനോടും അഭ്യത്ഥിച്ചു.
9.6.24ന്, അള കാപുരിയിൽ ചേർന്ന യോഗം,. മലയാള മനോരമ.മുൻ റസി. എഡിറ്റർ. കെ.അബുബക്കർ, ഉൽഘാടനം ചെയ്തു. പ്രസിഡണ്ട്. മെഹറൂഫ് മണലൊടി, അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി. മുർഷിദ് അഹമ്മദ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ. മുരളി ലുമിനാസ്, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, കെ.വി. സക്കീർ ഹുസൈൻ ടി.പി. എം.ഹാഷിറലി, കട്ടയാട്ട് വേണുഗോപാൽ, എൻ.സി.അബ്ദു ള്ളക്കോയ കെ.സുബൈർ, കെ. സലാം, ഡോ, വി.പി.ശശിധരൻ, യു അഷറഫ്, നയൻ ജെ ഷാ, പി. പ്രകാശ്, സന്നാഫ് പാലക്കണ്ടി, എ.പി. റാഫി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി , മെഹറൂഫ് മണലൊടി (പ്രസിഡണ്ട് )കെ. സലാം, കെ.സുബൈർ, മുർഷിദ് അഹമ്മദ് (വൈ.പ്രസിഡണ്ടുമാർ) നയൻ ജെ ഷാ (ജന.സെക്രട്ടറി) സന്നാഫ് പാലക്കണ്ടി, എ. പി. റാഫി, യു.അഷറഫ് (സെക്രട്ടറിമാർ ) മുരളി ലുമിനാസ്, ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ജുലായ് 30 ന് റഫിനൈറ്റ് നടത്തുവാൻ തീരുമാനിച്ചു