സ്ക്കൂട്ടിയിൽ മരം വീണ് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kozhikode

ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ മരം പൊട്ടി വീണ് സ്ക്കൂട്ടർ തകർന്നു. ജോലി കഴിഞ്ഞ് വന്ന് സ്ക്കൂട്ടർ നിർത്തി വീട്ടിൽ കയറിയ ഉടനെ തേക്ക് മരം പൊട്ടിവീണ് വലിയപറമ്പത്ത് മുസ്തഫ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവ സ്ഥലം വാർഡ് മെമ്പർ എ. സുരേന്ദ്രൻ സന്ദർശിച്ചു.

ഞായറാഴ്ച രാവിലെ വീശിയടിച്ച കാറ്റിലും മഴയിലും പള്ളിക്കുനി ആയിഷയുടെ വീടിൻ്റെ മുകളിൽ തെങ്ങ് പൊട്ടിവീണ് മേൽക്കൂര തകർന്നു. ശക്തമായ കറ്റിൽ തെങ്ങ് പുറത്തേക്ക് തെന്നിമാറിയത് കൊണ്ട് വീട്ടിൽ കിടന്നുങ്ങുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാശനഷ്ടം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ പരാതി സമർപ്പിക്കുമെന്ന് മെമ്പർ പറഞ്ഞു. പനയുള്ളതിൽ അമ്മത് ഹാജി, ഇബ്രാഹിം പള്ളിക്കുനി, എം.എം മുഹമ്മദ്,പട്ടേരിമലയിൽ ഇജാസ് , അസീസ് കൊക്കമ്മൽ, മാവുള്ളതിൽ അബ്ദുറഹിമാൻ,തയ്യുള്ളതിൽ ഉബൈദ് മാസ്റ്റർ, ടി.പി പോക്കർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു