ആയഞ്ചേരി : ഇടയ്ക്കിടെ പെയ്തിറങ്ങുന്ന മഴയിൽ ഉറവെള്ളം ഉയരുന്നത് കൊണ്ട് കുടിവെള്ള സ്രോതസ്സുകൾ മലനീകരിക്കപ്പെടാൻ സാധ്യതയുള്ള കാലത്ത് അവ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ കിണർ വെള്ളം ക്ലോറിനേഷൻ ചെയ്യുന്നതിൻ്റെയും ,പരിസര ശുചീകരണത്തിൻ്റെയും ഉദ്ഘാടനം വാർഡ് മെമ്പർ എ. സുരേന്ദ്രൻ നിർവ്വഹിച്ചു.
ജലജന്യരോഗങ്ങളെയും, ജന്തു ജന്യരോഗങ്ങളെയും അകറ്റി നിർത്താൻ പരിസര ശുചീകരണത്തിലൂടെ കഴിയും എന്നതു കൊണ്ട് ചില ശീലങ്ങൾ പാലിച്ചാൽ മതിയാവുന്നതാണ്. മഞ്ഞപ്പിത്തവും ,വയറിളക്കവും, ഡങ്കി ഫീവറുമൊക്കെ അങ്ങിങ്ങായി കണ്ടുവന്നത് യഥാസമയം ഇടപെട്ട് സൂപ്പർ ക്ലോറിനേഷനിലൂടെയും മറ്റും സെക്കണ്ടറി കേസുകൾ വരാതെ സൂക്ഷിച്ചിട്ടുണ്ട്. പഠനങ്ങൾക്കായും ജോലികൾക്കായും യാത്ര ചെയ്തവർക്കാണ് പലതും കണ്ടു വന്നിട്ടുള്ളത്.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയും, ജ്യൂസുകൾ പരമാവധി ഉപേക്ഷിച്ചാലും സാധ്യമാവുന്നത് മാത്രമാണ് ഇത്തരം കേസുകൾ. പ്ലാസ്റ്റിക്ക് കവറുകൾ, ചിരട്ട, ഐസ്ക്രീം കപ്പുകൾ, കുപ്പികൾ, പറമ്പിൽ വീണു കിടക്കുന്ന പാളകൾ, മറ്റ് വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പാഴ് വസ്തുക്കൾ തുടങ്ങിയവ സ്വയം പരിശോധിച്ച് വീടും പരിസരവും ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്താൻ അല്പ സമയം മാറ്റി വച്ചും ആരോഗ്യ വളണ്ടിയർമാർ ക്ലോറിനേഷൻ ചെയ്യാനും പരിശോധയ്ക്കും എത്തുമ്പോൾ സഹകരിക്കാനും മെമ്പർ അഭ്യർത്ഥിച്ചു.
ഭാവിയിൽ സാമ്പത്തിക ഭദ്രതയ്ക്ക് ഇത് കാരണമാവും. പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, ആശാ വർക്കർ ടി.കെ റീന, ദീപ തിയ്യർ കുന്നത്ത് ,ഷൈനി വെള്ളോടത്തിൽ, മേഘ പൊട്ടൻ്റവിട , പ്രജിത പാലോള്ളതിൽ ,ഷൈനി കുറ്റിക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.