കോഴിക്കോട്: ജാതി മത ഭേദമന്യേ എല്ലാവരോടും സ്‌നേഹം പങ്കിട്ട് പൊതുപ്രവര്‍ത്തനം നടത്തിയ ഇ വി എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. സഹജീവി സ്‌നേഹവും കാരുണ്യ പ്രവര്‍ത്തനവും എന്താണെന്ന് ഇ വി ജീവിതത്തിലുടനീളം അടയാളപ്പെടുത്തി. ഇ വി ഉസ്മാന്‍ കോയയുടെ രണ്ടാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ഖാസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി സിദ്ധീഖ് എം എല്‍ എ അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ നഗരത്തിന്റെ മുഖമായിരുന്നു ഇ വിയെന്നും ഇ വിയുടെ ശൂന്യത നഗരത്തില്‍ ഇന്നും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
കൗണ്‍സിലര്‍മാരായ കെ മൊയ്തീന്‍ കോയ, എസ് കെ അബൂബക്കര്‍, ആര്‍ ജയന്ത്കുമാര്‍, ടി ഇസ്മായില്‍, പി എം മുഹമ്മദലി, റഷീദ് ഉസ്മാന്‍, വി കെ വി റസാഖ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി ടി. ആസാദ് സ്വാഗതവും ട്രഷറര്‍ എം വി റംസി ഇസ്മായില്‍ നന്ദിയും പറഞ്ഞു.