നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
എ വി ഫര്‍ദിസ്
കോഴിക്കോട്: കുടുംബ ബന്ധങ്ങളിലെ ഛിദ്രത ഏറിവരുന്ന ഒരു കാലത്ത് കുടുംബ സംഗമങ്ങളുടെ പ്രസക്തി ഏറിവരികയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ലിംക ബുക്ക് ഓഫ് റിക്കോര്‍ഡിലടക്കം ഇടം നേടിയ പൊന്മാണിച്ചിന്റകത്തിന്റെ രണ്ടാം കുടുംബ സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങള്‍ തമ്മില്‍ പഴയ കാലത്തെയപേക്ഷിച്ച് കെട്ടുറപ്പുകള്‍ കുറഞ്ഞുവരുന്ന ഒരു കാലത്ത് കുടുംബ ബന്ധങ്ങളുടെ ദൃഢത കൂട്ടിയുറപ്പിക്കുകയെന്നത് സാമൂഹിക ബാധ്യത കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ സംഗമം ചെയര്‍മാന്‍ സി.ഏ. ഉമ്മര്‍ക്കോയ അധ്യക്ഷത വഹിച്ചു.
പി.ഏ.ഇക്രിമത്ത്, സി.പി. മാമുക്കോയ, എസ്. കെ. അബൂബക്കര്‍, പി.എന്‍ . വലീദ് എന്നിവര്‍ സംസാരിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ബുളറ്റിന്‍ പ്രകാശനം എം. അസ്സന്‍ കോയക്ക് നല്കി മന്ത്രി നിര്‍വഹിച്ചു. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി. ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ് പരിപാടി നടന്നത്.
പ്രശസ്ത നോവലിസ്റ്റ് പി.ഏ. മുഹമ്മദ് കോയ എന്ന കളിയെഴുത്തുകാരന്‍ കൂടിയായ മുഷ്താഖിന്റെ തറവാട് കൂടിയാണ് പൊന്മാണിച്ചിന്റ കം എന്ന പി.എ. തെക്കേപ്പുറത്തെ പഴയ പ്രതാപം ഇന്നും പേറുന്ന വലിയങ്ങാടി മുഷ്താഖ് റോഡിലെ ഈ അകം. ഇത് രണ്ടാം തവണയാണ് തട്ടവും കാച്ചിയും, ബുര്‍ഖയുമെല്ലാമിട്ട കാരണ്യോത്ത്വേളും വാല്യക്കാര്ത്തികളും പുതുതലമുറലെ ആണ്‍ കുട്ട്യേളും
ബയസ്സായ പുയ്യാപ്പളമാരടക്കം കുടുംബ സംഗമത്തിന്റെ പേരില്‍ ഒത്തുകൂടിയത്. ഏഴുവര്‍ഷം മുന്‍പ് കൂടിയപ്പോള്‍ ഹയാത്തിലുണ്ടായിരുന്ന അന്‍പതോളം പേരാണ് ഇന്നലെ വീണ്ടും കൂടിയപ്പോള്‍, ഈ കുടുംബത്തില്‍ നിന്ന് ഇഹ ലോക വാസം വെടിഞ്ഞത്.