‘കണ്‍മണി’ എന്ന തമിഴ് സിനിമയിലെ ‘എന്‍ കാതല്‍’ എന്ന ഗാനം റിലീസായി

Cinema

കഥയിലെ വ്യത്യസ്തതയും ഗ്രാമീണ പശ്ചാത്തലത്തലവും കൊണ്ട് ശ്രദ്ധേയമായ സംവിധായകന്‍ പ്രശാന്ത് ഗോപാലിന്റെ ”കണ്‍മണി ” എന്ന തമിഴ് സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. സുരേഷ് ബാബു രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘എന്‍ കാതല്‍ ‘ എന്നു തുടങ്ങുന്ന ഗാനമാണ് തരംഗമായിരിക്കുന്നത്. ഈ ഗാനത്തിന് ബാഗ്രൗണ്ട് സ്‌കോര്‍ നല്‍കിയിരിക്കുന്നത് സുധീര്‍ മരക്കാര്‍ ആണ്.

പ്രവീണ്‍ രമണി, റെസ്മിയ പിണങ്ങോട് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൊറിയോഗ്രാഫി സജിനി വയനാടാണ് നിര്‍വഹിച്ചത്. റാഷിദ് വയനാടിന്റെ ഛയാഗ്രാഹണത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ കോ. ഡയറക്ടര്‍ ആയി അഹല്യ മിത്ര വയനാടും അസോസിയേറ്റ് ഡയറക്ടര്‍ ആയി സുരേഷ് ബാബുവുമുണ്ട്.

അശ്വിന്‍ വയനാട് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫി സജീര്‍ ഖാന്‍ വയനാടാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: ഡ്രീം ക്രിയേഷന്‍സ് ഡിജിറ്റല്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ പൊഴുതന.

ബാബു ചോലപറമ്പില്‍, സുരേഷ് ബാബു, സോണി കുര്യന്‍, പ്രമോദ് കടലി, പ്രവീണ്‍ രമണി, ആരോഷ്, അമല്‍ ലക്കിടി, വിനോദ് ശേഖര്‍, ശശി വെങ്ങപ്പള്ളി, രമേശ് മേപ്പാടി, മാരാര്‍ മംഗലത്ത്, കിഷോര്‍, സുന്ദര്‍രാജ് എടപെട്ടി, സാബു, സനോജ്, കണ്ണന്‍, ബാബു എടപെട്ടി, സൗജിത്ത്,വിനു വാവാടി, ജംഷി, സുരേന്ദ്രന്‍ കോട്ടത്തറ, അസീസ്, അഷറഫ് ഉള്ളാട്ടില്‍, ലിന്റോ, മോഹനന്‍ പൊഴുതന, അഹല്യ മിത്ര, ബേബി ആവണ്യ പ്രശാന്ത്, സജിനി, ആതിര എന്‍ എസ്, കോമള, സ്വാതി, കാര്‍ത്തിക, ഷെര്‍ലി ജോസ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളായി.