കൊച്ചി: ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുമായി ചേര്‍ന്ന് ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന തങ്കത്തിന്റെ സംവിധാനം സഹീദ് അറാഫത്തും രചന ശ്യാം പുഷ്‌കരനുമാണ് നിര്‍വഹിച്ചത്. ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍ ഡേവിഡ്, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയ കരുത്തുറ്റ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും െ്രെപം അംഗങ്ങള്‍ക്ക് മാത്രം ഫെബ്രുവരി 20 മുതല്‍ െ്രെകം ഡ്രാമ മലയാളത്തില്‍ സ്ട്രീം ചെയ്യാന്‍ കഴിയും
1499 രൂപയുടെ വാര്‍ഷിക അംഗത്വത്തിലൂടെ ഇനിപ്പറയുന്നവയെല്ലാം നല്‍കിക്കൊണ്ട് ആമസോണ്‍ െ്രെപം അവിശ്വസനീയമായ മൂല്യം വാഗ്ദാനം ചെയ്യുന്നു: ഏറ്റവും പുതിയതും എക്‌സ്‌ക്ലൂസീവ് ആയതുമായ സിനിമകള്‍, ടിവി ഷോകള്‍, സ്‌റ്റേജ് കോമഡി, ആമസോണ്‍ ഒറിജിനലുകള്‍ എന്നിവയുടെ അണ്‍ലിമിറ്റഡ് സ്ട്രീമിംഗ്, ആമസോണ്‍ െ്രെപം മ്യൂസിക്കിലൂടെ പരസ്യരഹിത സംഗീതം കേള്‍ക്കല്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പ്പന്ന തിരഞ്ഞെടുപ്പുകളുടെ വേഗത്തിലുള്ള സൗജന്യ ഡെലിവറി, മികച്ച ഡീലുകളിലേക്കുള്ള നേരത്തെയുള്ള പ്രവേശനം, െ്രെപം റീഡിംഗിലൂടെ പരിധിയില്ലാത്ത വായന, െ്രെപം ഗെയിമിംഗിലൂടെ മൊബൈല്‍ ഗെയിമിംഗ് ഉള്ളടക്കം എന്നിവ. കൂടാതെ ഉപഭോക്താക്കള്‍ക്ക് െ്രെപം വീഡിയോ മൊബൈല്‍ പതിപ്പ് പ്രതിവര്‍ഷം 599 രൂപയ്ക്ക് വാങ്ങാം ഏക ഉപയോക്താവിനുള്ള, മൊബൈലില്‍മാത്രമുള്ള വാര്‍ഷിക പ്ലാന്‍ െ്രെപം വീഡിയോയുടെ ഉയര്‍ന്ന നിലവാരമുള്ള വിനോദത്തിന്റെയും തത്സമയ സ്‌പോര്‍ട്ട്‌സിന്റെയും മുഴുവന്‍ കാറ്റലോഗിലേക്കും പ്രവേശനം നല്‍കുന്നു
മുംബൈ, ഇന്ത്യ 18 ഫെബ്രുവരി 2023 ജനപ്രിയ അഭിനേതാക്കളായ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള െ്രെകം ഡ്രാമയായ തങ്കം എന്ന ചിത്രത്തിന്റെ ആഗോള ഡിജിറ്റല്‍ സ്ട്രീമിംഗ് പ്രദര്‍ശനം ഫെബ്രുവരി 20ന് ആയിരിക്കുമെന്ന് െ്രെപം വീഡിയോ ഇന്ന് പ്രഖ്യാപിച്ചു. ശ്യാം പുഷ്‌കരന്റെ രചനയില്‍ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരാണ്. െ്രെകം ഡ്രാമയില്‍ വിനീത് തട്ടില്‍ ഡേവിഡ്, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയകരമായ തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം, തങ്കം ഇപ്പോള്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള സിനിമാ പ്രേമികള്‍ക്ക് െ്രെപം വീഡിയോയില്‍ ലഭ്യമാകുന്നു.
ഇന്ത്യയുടെ സ്വര്‍ണ തലസ്ഥാനമായ തൃശൂരിലെ സ്വര്‍ണ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് സുഹൃത്തുക്കളായ മുത്തു (ബിജു മേനോന്‍), കണ്ണന്‍ (വിനീത് ശ്രീനിവാസന്‍), ബിജോയ് (വിനീത് തട്ടില്‍ ഡേവിഡ്) എന്നിവരെ ചുറ്റിപ്പറ്റിയാണ് തങ്കം സിനിമയുടെ കഥ. ബിസിനസിനൊപ്പം ഉല്ലാസവും ലക്ഷ്യമിട്ടുള്ള ഒരു യാത്രയ്ക്കായി മൂവരും തമിഴ്‌നാട്ടിലേക്ക് പോകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. എന്നുവരികിലും, അവരുമായി ബന്ധപ്പെട്ട ഒരു കൊലപാതക കേസ് മുംബൈയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവരുടെ പദ്ധതികള്‍ താളംതെറ്റുന്നു. ചിത്രത്തില്‍ തുടര്‍ന്ന് ഊന്നല്‍ നല്‍കുന്നത് മുംബൈയിലേക്കുള്ള അവരുടെ യാത്രയും പിന്നീട് അവര്‍ നേരിടുന്ന തിരിച്ചടികളുമാണ്.
‘തിയേറ്ററില്‍ ഓടിയപ്പോള്‍, അതിന്റെ ശക്തമായ കഥാതന്തു, അസാധാരണമായ ദൃശ്യങ്ങള്‍, അഭിനേതാക്കളുടെ കരുത്തുറ്റ പ്രകടനങ്ങള്‍ എന്നിവയെ പ്രതി തങ്കത്തെ പ്രേക്ഷകര്‍ പ്രശംസിച്ചു, പ്രതികരണത്തില്‍ ഞങ്ങള്‍ മതിമറന്നു,’ നിര്‍മാതാവ് ഫഹദ് ഫാസില്‍ പറഞ്ഞു. ഈ സിനിമ വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച, സിനിമയുമായി ബന്ധപ്പെട്ട മുഴുവന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും എനിക്ക് നന്ദിയുണ്ട്. മുമ്പ് എനിക്ക് മികച്ച സഹകരണം ഉണ്ടായിരുന്ന, െ്രെപം വീഡിയോയിലൂടെ ഈ ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞാന്‍ ത്രില്ലിലാണ്.’
ചിത്രത്തിന്റെ സ്ട്രീമിംഗ് പ്രദര്‍ശനത്തെ കുറിച്ച് നടന്‍ ബിജു മേനോന്‍ ഇങ്ങനെ പറഞ്ഞു, ‘തങ്കം സിനിമയില്‍ സ്വര്‍ണപ്പണിക്കാരന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഒരു ത്രില്ലിംഗ് അനുഭവമായിരുന്നു. തൃശൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് സിനിമ; എന്റെ നാടാണത്. അതിനാല്‍ അതുമായി ഇണങ്ങിച്ചേരുന്നത് എനിക്ക് വളരെ എളുപ്പമായിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച അത്യധികമായ പ്രതികരണത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. െ്രെപം വീഡിയോയില്‍ സിനിമ കാണുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ ഞങ്ങള്‍ ഇപ്പോള്‍ വളരെ ആവേശത്തിലാണ്.’
‘ബിജു മേനോനെപ്പോലുള്ള മികച്ച നടന്മാരില്‍ ഒരാളുമായി ഒരിക്കല്‍ കൂടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനാല്‍ തങ്കം എനിക്ക് ഒരു പ്രത്യേക ചിത്രമാണ്,’ നടന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ‘കഥാതന്തുവിന് ആഴം നല്‍കുന്നതും ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് വെല്ലുവിളി നല്‍കുന്നതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഈ െ്രെകം ഡ്രാമയില്‍ പ്രവര്‍ത്തിച്ചത് എനിക്ക് ശരിക്കും അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു, ഞങ്ങളുടെ സ്‌നേഹത്തിന്റെ പ്രയത്‌നം ഇപ്പോള്‍ െ്രെപം വീഡിയോയില്‍ ആഗോളതലത്തില്‍ കാഴ്ചക്കാര്‍ അനുഭവിച്ചറിയും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.