പ്രകാശ് ബാബുവിനെ ബി. എൽ. എം ആദരിച്ചു

Kozhikode

കോഴിക്കോട് : കണ്ണൂർ യൂണിവേഴ്സിറ്റി എൽ എൽ എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ
യുവമോർച്ച മുൻ സംസ്ഥാന പ്രസിഡൻ്റും ബി.ജെ. പി സംസ്ഥാന സെക്രട്ടറിയുമായ
അഡ്വ. പ്രകാശ് ബാബുവിനെ ഭാരത് ലെജ്ന ഹൗസിംഗ് മൾട്ടി സ്റ്റേറ്റ് കോ – ഓപറേറ്റീവ് സൊസൈറ്റി ആദരിച്ചു.

കേന്ദ്രമന്ത്രി ബി.എൽ. വെർമയാണ് പൊന്നാട അണിയിച്ച് ആദരവ് നല്കിയത്. സൊസൈറ്റി പ്രസിഡൻ്റ് ആർ. പ്രേം കുമാർ, പോണ്ടിച്ചേരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സായി ശരവണൻ, പോണ്ടിച്ചേരി സെപ്യൂട്ടി സ്പീക്കർ രാജ വേലു , ബി എൽ എം പ്രസിഡൻ്റ് കരുണ മൂർത്തി, മാനേജിംഗ് ഡയറക്ടർ കെ മനോഹരൻ, അഡ്മിൻ ഡയറക്ടർ സിദ്ധ്വേശ്വർ നായർ, ഡയറക്ടർ വി.കെ. സിബി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എം മനോജൻ, ആർ അജയ് , വൈസ് പ്രസിഡൻ്റുമാരായ എ വേദവ്യാസൻ , ഒ .മുരുകൻ, ഡയറക്ടർ സോണിയ സെബാസ്റ്റ്യൻ ,. പി ആർ.ഒ- വി പി സൈതലവി സി.ഇ. ഒ നവീൻ. എസ്. നായർ എന്നിവർ സന്നിഹിതരായിരുന്നു.