ഡൽഹിയിൽ ശൈത്യ കാല വസ്ത്ര വിതരണം ആരംഭിച്ചു

Uncategorized

ഡൽഹി : ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ( എഛ്. ആർ. ഡി. എഫ് ) ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന ശൈത്യ കാല കമ്പിളി വസ്ത്രവിതരണം ഡൽഹി ലോദി റോഡ് മെഹർ ചാന്ദ് മാർക്കറ്റിന്ന് സമീപമുള്ള ഹരിജൻ കേമ്പിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.

ഡൽഹി, യുപി, മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽ പ്രദേശ്, ആസ്സാം , ബംഗാൾ ബീഹാർ, ഝാർഖണ്ട്, ഒഡിഷ്യാ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എഛ്. ആർ. ഡി. എഫ് തണുപ്പ് കാലത്ത് സൗജന്യമായി കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുന്നത്. കൂടാതെ അനാഥർക്കും അഗതികൾക്കും ഭക്ഷണവിതരണവും നടത്തുന്നുണ്ട്.

ചടങ്ങിൽ ജന സമാജ് കല്യാൺ സമിതി ചെയർമാൻ ഡോ. സർഫറസ് നവാസ്, സാൽവേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. അൻസാർ ആലം, ഇൻ്റഗ്രേറ്റഡ് സൊസൈറ്റി ചെയർമാൻ മുഹമ്മദ് സമാൻ, ഇന്ത്യാ ഇസ്ലാമിക് കൾചറൽ സെൻ്റർ ഇമാം ഹിഫ് സുർ റഹ്മാൻ ഖാൻ, എം. ടി. ബുഷൈർ, എച്ച്.ആർ. ഡി.എഫ് ഡൽഹി കോ ഓഡിനേറ്റർ അഫ്സൽ യൂസുഫ്، അസീം നദ് വി, അർഷദ് നദ് വി തുടങ്ങിയവരും സംബന്ധിച്ചു.

ഡൽഹി ആസ്ഥാനമായി വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ മേഖലകളിൽ ഇരുപത് വർഷമായി പ്രവർത്തിച്ച് വരുന്ന എഛ്. ആർ. ഡി. എഫ് ഉത്തരേന്ത്യയിലെ പിന്നാക്ക ഗ്രാമങ്ങളിൽ നിരവധി കുടിവെള്ള പദ്ധതികളും ഭവന ദാന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ബീഹാർ ഠാക്കൂർ ഗഞ്ചിൽ പബ്ലിക് സ്കൂൾ നടത്തുന്നുണ്ട്.

സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്ക് യൂണിഫോമും സ്കോളർഷിപ്പും നൽകി വരുന്നു. സർക്കാറിൻ്റെ നിയങ്ങൾ പാലിച്ചുള്ള ഒരു റജിസ്ത്രേഡ് എൻ.ജി. ആണിത്. സംഭാവനകൾക്ക് 80 G പ്രകാരം ടാക്സ് ഇളവ് ലഭിക്കും. ഇത്തരം ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് എല്ലാവരും സഹായിക്കണമെന്ന് എഛ്. ആർ. ഡി. എഫ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.