ഐ.എസ്. എം കോഴിക്കോട് സൗത്ത് ജില്ല: ഇല്യാസ് പാലത്ത് പ്രസിഡണ്ട്, നവാസ് അൻവാരി സെക്രട്ടറി, അബൂബക്കർ പുത്തൂർ ട്രഷറർ

Kozhikode

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി തർക്കം ക്രിയാത്മകമായി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് കോഴിക്കോട്ട് നടന്ന ഐ.എസ് എം ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രശ്നം സാമുദായിക ധ്രുവീകരണത്തിലേക്ക് വഴി മാറാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും വർഗീയ ശക്തികൾക്ക് മുതലെടുപ്പിന് അവസരം നൽകരുതെന്നും കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു.

കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫൈസൽ നൻമണ്ട കൗൺസിൽ ഉദ്ഘാടനം ചെയ്തു. ഐ.എസ്. എം സംസ്ഥാന സെക്രട്ടറി ഫാസിൽ ആലുക്കൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ലാ സെക്രട്ടറി പി.സി അബ്ദുറഹിമാൻ , ഐ.എസ് എം സംസ്ഥാന സെക്രട്ടറി ജൗഹർ അയനിക്കോട് , എം.എസ്. എം ജില്ല പ്രസിഡണ്ട് സാജിദ് ഫാറൂഖി , നസീം മടവൂർ ,സഫൂറ തിരുവണ്ണൂർ , കെ.വി. ഫാദിൽ പ്രസംഗിച്ചു. അടുത്ത 3 വർഷത്തേക്കുള്ള ഐ.എസ് എം ജില്ലാ പ്രസിഡണ്ടായി ഇല്യാസ് പാലത്തിനെയും സെക്രട്ടറിയായി നവാസ് അൻവാരിയെയും തെരഞ്ഞെടുത്തു. അബൂബക്കർ പുത്തൂർ ആണ് ട്രഷറർ .

ജാസിർ നൻമണ്ട, പി.സി അബ്ദുൽ ഗഫൂർ , മിസ്ബാഹുൽ നിഷാദ് എന്നിവർ വൈസ് പ്രസിഡണ്ടുമാരും സാജിർ ഫാറൂഖി ,റാഫി രാമനാട്ടുകര , അബ്ദുൽ ഷബീർ ,റജീഷ് നരിക്കുനി, റഹീഷ് നല്ലളം എന്നിവർ ജോ: സെക്രട്ടറിമാരുമാണ് .