കോഴിക്കോട്: കടുപ്പിനി സി.ഐ. ഇ.ആർ മദ്റസയിലെ പൊതുപരീക്ഷ വിജയികൾ , വിവിധ ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചവർ, കൂടുതൽ ഹാജർ ഉള്ള കുട്ടികൾ, അവരുടെ മാതാക്കൾ എന്നിവരെ ആദരിച്ചു.
CIER സംസ്ഥാന തലത്തിൽ മദ്രസ വിദ്യാർത്ഥികളുടെ മാതാക്കൾക്ക് വേണ്ടി നടത്തിയ വിചാരം വിജ്ഞാന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മർസീന ഹാഫിസിന് ഉപഹാരം നൽകി ആദരിച്ചു. കടുപ്പിനി മദ്റസയിൽ നടന്ന ചടങ്ങിൽ അഹമ്മദ് ദേവർ കോവിൽ M.L.A അവാർഡ് ദാനം നിർവഹിച്ചു.
യോഗത്തിൽ ആലിക്കോയ മദനി , നിസാർ അഹമ്മദ്, അഷ്റഫ് പയ്യാനക്കൽ, എൻ .ടി .അബ്ദുർ റഹ്മാൻ , ഇൽയാസ് വാഴയിൽ, ദിൽറുബ , മുഹമ്മദ് അജ്മൽ സംസാരിച്ചു.