ശിവഗിരി തീർത്ഥാടനത്തിന്‍റെ പ്രധാന ദിവസങ്ങളായ 30, 31, ജനുവരി 1 തീയതികളിൽ തീർത്ഥാടന സംഗമം നടക്കും

Thiruvananthapuram

ശിവഗിരി പ്രധാന തീർത്ഥാടനം ജഗ്ദീപ് ധൻഗർ, പിണറായി വിജയൻ, എൻ വി രാജേഷ്, ഗജേന്ദ്ര സിംഗ് ഷെഖവത്ത്‌,ആരിഫ് മുഹമ്മദ് ഖാൻ, ജോർജ് കുര്യൻ, എം എ യൂസഫലി, ഗോകുലം ഗോപാലൻ, അനു ചാക്കോ തുടങ്ങി പ്രമുഖർ പങ്കെടുക്കും

തിരുവനന്തപുരം: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന തീർത്ഥാടന ദിവസങ്ങളായ ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ തീർത്ഥാടന സംഗമം നടക്കും ഡിസംബർ 30ന് രാവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗർ ഉദ്ഘാടനം ചെയ്യും ധർമ്മസംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.

ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,മന്ത്രി എം വി രാജേഷ് എന്നിവർ പ്രസംഗിക്കും 11-30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദ് ചടങ്ങിൽ ആദരിക്കും ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി ബാലഗോപാലും, അഞ്ചിന് ശുചിത്വ ആരോഗ്യ ഉന്നതl വിദ്യാഭ്യാസ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 31ന് പുലർച്ചെ അഞ്ചു മുപ്പതിന് തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും 10 മണിക്ക് തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി ടെസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും മന്ത്രി വിഎം വാസവൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം എ യൂസഫലി, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, സൂക്ഷ്മാനന്ദ സ്വാമി തുടങ്ങിയവർ പ്രസംഗിക്കും രണ്ടുമണിക്ക് വ്യവസായം ടൂറിസം സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖവത്ത്‌ ഉദ്ഘാടനം ചെയ്യും.

ഈശ്വര ഭക്തി സർവക സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും സ്വാമി സന്ദാത്മ ജാനന്ദ അധ്യക്ഷത വഹിക്കും. രാത്രി 12ന് മഹാസമാധിയിൽ പുതുവത്സര പൂജ സമൂഹ പ്രാർത്ഥനയും നടക്കും. മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠാദിനമായി ആചരിക്കുന്ന ജനുവരി 1ന് രാവിലെ 7 30ന് ശാരദ മഠത്തിൽ നിന്നും മഹാസമാധിയിലേക്ക് 108 പുഷ്പ കലശങ്ങളുമായിയുള്ള പ്രയാണം തുടർന്ന് കലശ ഭിഷേകം, മംഗളരതിയും. വിദ്യാർത്ഥി – യുവജന സമ്മേളനം കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ അധ്യക്ഷതയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും കർണാടക സ്പീക്കർ ഖാദർ പങ്കെടുക്കും.

രണ്ടുമണിക്ക് സാഹിത്യ സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും അശോകൻ ചരുവിൽ പങ്കെടുക്കും തീർത്ഥാടന മഹാ സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.എൻ കെ പ്രേമചന്ദ്രൻ എംപി അധ്യക്ഷത വഹിക്കും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രൻ തുടങ്ങിയാ പ്രമുഖർ പങ്കെടുക്കും